Wednesday, September 2, 2009

inauguraton of nirjjary
=================










Monday, August 17, 2009

എണ്ണം

--------------------------------
{ശ്യാംലാല്‍, രണ്ടാം വര്‍ഷ കൊമേഴ്സ്‌ }
-------------------------------------------
നാളെയിലേക്ക്
കടക്കാരുടെ എണ്ണം കൂടിയപ്പോള്‍,
പുതിയ കര്ഷക സമൂഹത്തിന്റെ
ഫാഷനെ അനുകരിക്കാന്‍
തീരുമാനിച്ചു
ഇപ്പോള്‍ ഉള്ള വിഷത്തെ ചെറുക്കാന്‍ കെല്പ്പുള്ള
മൂഷികന്മാര്‍ ഞെളിഞ്ഞു
നടക്കുമ്പോളും
എലി വിഷത്തിനു നല്ല ചെലവ് തന്നെ
വീടിനു മുമ്പില്‍ ഒരു
അരയാല്‍ നാട്ടു കൊണ്ടു
ഞാന്‍ മരിക്കാന്‍ തീരുമാനിച്ചു.
========================
പ്രതിജ്ഞ
========================
നവോഥാന പ്രതിനിധികളില്‍
ഒരാള്‍
പ്രതിജ്ഞകള്‍
നിത്യം
അഗ്നിസാക്ഷിയാക്കി
ഉറങ്ങുന്നതിനു മുമ്പു
അവന്‍
ചെയ്യാറുള്ള പ്രാര്ത്ഥന
അതും ഒരു
dinacharya ആയി .
=========================
കാലചക്രം
=======
{രമ്യ,മൂന്നാം വര്‍ഷ ഫിസിക്സ്‌ }
====================
കാല ചക്രത്തിന്‍ തിരിവില്‍
എപ്പോഴോ പൊട്ടി വീണ ജീവന്റെ തുടിപ്പുകള്‍..
മാത്രമാണോ മനുഷ്യന്‍?
കാലത്തിന്‍ താളി ഓലയില്‍ കുറിക്കുന്ന
സ്വര്‍ണ ലിപിയില്‍
നിമിഷ നേരത്തില്‍ പൊട്ടുന്ന ഒന്നു മാത്രമോ ജീവിതം
മോഹങ്ങള്‍ കേവലം കാറ്റില്‍ കെടുന്ന
മെഴുക് തിരി നാലാം പോലെ എന്ന് അറിഞ്ഞിട്ടും
ഓരോ നിമിഷവും ഒരായിരം
സ്വപ്‌നങ്ങള്‍ തന്‍
സ്വര്‍ണ വളയങ്ങള്‍ നെയ്തു കൂട്ടാം
കാലങ്ങള്‍ മാറവേ .......കാലങ്ങള്‍ മാറവേ
കണ്ടതെല്ലാം
പാഴ് കിനാവുകള്‍ മാത്രം ആണെന്നറിഞ്ഞിട്ടും
പ്രപന്ച്ചമാകുന്ന
കളി അരങ്ങളില്‍
കഥ മനസ്സിലാവാതെ ആടി തീരുന്നു
വിഡ്ഢിയായ മനുഷ്യന്‍ ..
===============

kaalachakram ================

kaalachakrathin

Tuesday, August 11, 2009


മലിനം

-------------

ഹാരോള്‍ഡ്‌ ആന്റണി

{ഒന്നാം വര്‍ഷ ജന്തു ശാസ്ത്രം}

---------------------------------
മലിനമാണ്‌
ഈ ലോകം
ഈ കാലം
ഈ ഭൂമി
കാട്
ചോറ്
പൂന്തോട്ടം
സാഗരം
കര
ജീവന്റെ സ്രോതസായ
വായു
സ്വന്ത
പ്രവൃത്തികളാല്‍
മലിനമാക്കി
മാറ്റിയതാവുമോ
മനുഷ്യന്‍
ഈ ലോകത്തെ?
അതോ-
മലിനമായ മനുഷ്യനാല്‍
ലോകം കൂടി
മലിനമായതാവുമോ?
-------------------------------------

എന്റെ സന്ധ്യ

***************

ദേവി സുഷിമ{രണ്ടാം വര്‍ഷ ഗണിത ശാസ്ത്രം}

*******************

അന്തി വാനത്തെ

പൊന്‍ വെട്ടം

തിരികെ മറഞ്ഞു

കയ്കള്‍ കോര്‍ത്തെടുത്ത മുത്ത്‌ ചിപ്പികള്‍

അടര്‍ന്നു പോയത് അറിഞ്ഞില്ല

തിരയെണ്ണി,തിരയെണ്ണി

തിരക്കപ്പുരം എത്തിയിട്ടും

കാല്‍ ചുവട്ടിലെ മണ്ണ്

തിര എടുത്തത്‌ അറിഞ്ഞില്ല

എന്റെ മിഴിയില്‍

ചുവപ്പ് മാത്രം ശേഷിപ്പിച്ചു

സന്ധ്യ മടങ്ങിയതും

നിലാവ് ഉണര്‍ന്നതും

കര അറിഞ്ഞില്ല

കണ്ണിലെ ഉപ്പും തിരയും

രണ്ടായ്‌ തീര്‍ന്നത്

അറിഞ്ഞില്ല

ഞാന്‍ എങ്ങി കരഞ്ഞു

തിര ചിരിച്ചു

കരഞ്ഞു

--------------------------------------

നിനക്കായ്‌

{അശ്വതി.കെ.എ ,

രണ്ടാം വര്‍ഷ ജന്തു ശാസ്ത്രം}

================

പൊഴിഞ്ഞ ഓര്‍മയില്‍

നിന്റെ മുഖം തെളിഞ്ഞ പോല്‍....

ചിറകു മുളച്ച കൌമാരത്തില്‍

ഉണങ്ങാ മുറിവും

വറ്റാത്ത പുഴയും പോലെ...

മുറിഞ്ഞു പോയ ഓര്മ

തങ്ങി നില്ക്കുന്നു

അരുത് എണ്ണ

വാക്കുകള്‍ക്കു അപ്പുറം

ഇപ്പോഴും അത്

നിന്നോടുള്ള പ്രണയമായി

ഒളിഞ്ഞു കിടപ്പുണ്ട്

===============


സ്നേഹയാത്ര

===============

റിന്‍സി.പി.സി {രണ്ടാം വര്‍ഷ രസതന്ത്രം}

===========================

നിലാവിന്റെ തൂവല്‍ തഴുകി ഒറ്റയ്ക്ക്

പറക്കുന്ന പക്ഷി

സ്നേഹത്തിന്റെ തീരം തേടി .....

സ്നേഹത്തിന്‍ ശ്രുതി തേടി....

വെന്‍ നിലാവിനെ നോക്കി കരയുന്ന കിഞ്ഞിനെ പ്പോലെ

സ്നേഹത്തിന്റെ രാഗവും താളവും

മടിത്തട്ടില്‍ ഒതുക്കും നേരം

കാര്‍ മേഖങ്ങലാല്‍ മൂടപ്പെട്ട സുര്യ തേജസ്സിനെ

മറക്കരുത്

ഈ യുഗത്തില്‍,സ്നേഹം തേടിയുള്ള യാത്രയില്‍...

കണ്ടെത്തലുകള്‍ക്ക്-

കാപട്യത്തിന്‍ മുഖം

ചെന്നെത്തിയ തീരത്തിന് മരണത്തിന്‍

മൂകത പരിചിത്ര്‍ക്ക്

കണ്ണുനീരിന്‍ നനവ്

ചിരിക്കും മുഖത്തിന്‌ താഴെ

വെറുപ്പിന്‍ മനസ്സുകള്‍....

എന്റെ വെന്‍ പനിനീര്‍ പുഷ്പത്തിന് പോലും

ചോര തന്‍ നിറവും മണവും....

എന്റെ യാത്രയുടെ

അവസാനം കണ്ടെത്തിയ സ്നേഹത്തിനു

നിര്‍വച്ചനമെന്തു എന്ന് അറിയില്ല

===========================





മൂന്ന് കവിതകള്‍
{സുഭാഷ്‌ ,ഒന്നാം വര്‍ഷ ബി. എ.}
**************

സൂര്യനെ മറക്കുന്ന

വെളിച്ചം

കത്തുന്ന മെഴുക് തിരി പോലെ

ആണെന്ന സത്യം

മറക്കുന്നവര്‍ക്കെ

ഈ അര്ത്ഥം

പൂര്ന്നമാകാതെ

ഇരിക്കൂ

ഇതിന്റെ അര്ത്ഥം

പൂന്നമാകാതെ ഇരിക്കട്ടെ

************************


൨.ഭ്രാന്തമായ അവസ്ഥ
===============
സുഭാഷ്‌ ,ഒന്നാം വര്‍ഷ ബി .എ
====================
കമ്പി എണ്ണുന്ന ചങ്ങലയെ നോക്കി ചിരിക്കും

അപവര്തന രൂപത്തില്‍....

അവയെ നോക്കി കരയും

അതാണ്‌ ജീവിതം.

============================

മൂന്നു കവിതകള്‍


സുഭാഷ്‌, ഒന്നാം വര്‍ഷ ബി .എ economics

==================================

൧ .നോവിക്കുന്ന കൊതുകും,

വ്രണത്തെ സ്പര്‍ശിക്കുന്ന

ചങ്ങല കണ്ണികളും

മാംസത്തില്‍ ഒട്ടിയ

വസ്തുക്കളേയും അധികം

വേദന നിന്റെ ഓളങ്ങള്‍

തങ്ങിയ നോട്ടം ആണ്.