Monday, August 17, 2009

കാലചക്രം
=======
{രമ്യ,മൂന്നാം വര്‍ഷ ഫിസിക്സ്‌ }
====================
കാല ചക്രത്തിന്‍ തിരിവില്‍
എപ്പോഴോ പൊട്ടി വീണ ജീവന്റെ തുടിപ്പുകള്‍..
മാത്രമാണോ മനുഷ്യന്‍?
കാലത്തിന്‍ താളി ഓലയില്‍ കുറിക്കുന്ന
സ്വര്‍ണ ലിപിയില്‍
നിമിഷ നേരത്തില്‍ പൊട്ടുന്ന ഒന്നു മാത്രമോ ജീവിതം
മോഹങ്ങള്‍ കേവലം കാറ്റില്‍ കെടുന്ന
മെഴുക് തിരി നാലാം പോലെ എന്ന് അറിഞ്ഞിട്ടും
ഓരോ നിമിഷവും ഒരായിരം
സ്വപ്‌നങ്ങള്‍ തന്‍
സ്വര്‍ണ വളയങ്ങള്‍ നെയ്തു കൂട്ടാം
കാലങ്ങള്‍ മാറവേ .......കാലങ്ങള്‍ മാറവേ
കണ്ടതെല്ലാം
പാഴ് കിനാവുകള്‍ മാത്രം ആണെന്നറിഞ്ഞിട്ടും
പ്രപന്ച്ചമാകുന്ന
കളി അരങ്ങളില്‍
കഥ മനസ്സിലാവാതെ ആടി തീരുന്നു
വിഡ്ഢിയായ മനുഷ്യന്‍ ..
===============

No comments:

Post a Comment